"ടിഫ്ഫിന്‍ എടുത്തില്ലേ ......."
ലെസ്സ് കെട്ടുന്നതിനിടയില്‍ അവളുടെ ചോദ്യത്തിന് ഉത്തരമെന്നോണം .......
ഞാന്‍ ഇറങ്ങുന്നുന്നു പറഞ്ഞപ്പോഴേക്കും.....അവള് മുന്നില്‍ എത്തിയിരുന്നു....
എന്നെ കൂടെ ഒന്ന് ഡ്രോപ്പ് ചെയ്യൂന്നുള്ള കൊഞ്ചല് .......
വൈകിട്ട് നേരത്തെ വരില്ലേ എന്ന ചോദ്യത്തോടെ
അവള് ലിഫ്ടിലേക്ക് കയറിയപ്പോഴേക്കും ഡോര്‍ പകുതി അടഞ്ഞിരുന്നു......
ഇടതു കൈ കൊണ്ടി മുടി മാടിയോതുക്കി
പതിവുള്ള ചുമ്പനം മറന്നോ എന്നാ ചോദ്യത്തിന്റെ
പരിഭവം കണ്ണുകള്‍ കൊണ്ടുള്ള ഒരു നോട്ടത്തില്‍ ഒതുക്കി
എന്നോട് ചാരി നിന്ന് ......അവള്....
ആദ്യ തിരിച്ചുപോക്കിന്റെ ലഹരിയില്‍ planil ഇരുന്നു മയങ്ങവേ .....
ദിവാസ്വപ്നം കടല്‍ കടന്നിരുന്നു ...
അവധിയുടെ ദിനങ്ങള്‍ ഒന്നോന്നയീ കൊഴിയവേ...
അമ്മ പുറകെ കൂടി ...
"അമ്മക്ക് പ്രായമായി വരികയല്ലേ" .... തുടങ്ങിയപ്പോഴേ കാര്യം പിടികിട്ടി...
ഒരു പെണ്‍കുട്ടിയെ കണ്ടു പിടിക്കട്ടെ എന്ന് ചോദിയ്ക്കാന്‍ തുടങ്ങിയിട്ട്
കുറെ നാളായീ ....
എങ്ങനെ ആകും എന്റെ ജീവിതത്തിലേക്ക് വരുന്ന പെണ്‍കുട്ടി..?
കുളിച്ചു ഈറന്‍ മാറാത്ത മുടിയില്‍ തുളസിക്കതിര് ചൂടി മുന്പില്
കണികണ്ടുനറാന് പാകത്തില്‍ ..?
അതോ ഇപ്പോഴും കുസൃതി കട്ടി പുറകെ കൂടുന്ന കളികൂട്ടുകരിയോ ..?വേദനയില്‍ തലചായ്ക്കാന്‍ അമ്മയെപോലെ മറ്റൊരു മടിതട്ടോ..
എവിടാണ് എന്റെ സങ്കല്‍പ്പങ്ങളുടെ തുടക്കം ...?
ഒരു നിമിഷം അവളെന്റെ ദിവാസ്വപ്നത്തില്‍ എത്തി നോക്കി ..
താഴം പൂവിന്റെ മണം നിറഞ്ഞ ഒരു കാറ്റു വീശിയോ ..?
വളകിലുക്കത്തില്‍ എന്റെ മനസ്സ് താളം തുള്ളിയോ..?
നനുത്ത ഒരു സ്പര്‍ശം എന്റെ മുടിയിഴകളെ ഇക്കിളി ആക്കിയോ.
യാത്രയുടെ ഇടവേളയില്‍ കണ്ട...
ദിവാസ്വപ്നത്തിന്റെ ഏതോ കോണില്‍ നിന്ന് അവള് എന്റെ മുന്‍പിലേക്ക് വന്നു
അമ്മയുടെ വിളി എന്നെ ആ സുഖമുള്ള ഓര്‍മയില്‍ നിന്ന് ഉണര്‍ത്തിയപ്പോള്‍
എനിക്ക് വേണ്ടി അവളെ തേടാന്‍ ഉള്ള തീരുമാനത്തില്‍ ആയിരുന്നു ഞാന്‍
വെളുത് കൊലുന്നനെ ഉള്ള അവളുടെ രൂപം
ഓര്‍മയില്‍ നിന്ന് ചികഞ്ഞു എടുക്കാന്‍ ശ്രമിക്കുകയായിരുന്നു ......