November 28, 2011

കുട്ടപ്പന്‍



മരണം ഒരു വിളിക്കാത്ത വിരുന്നകാരനെ പോലെ ആണ് ...
അത് ഇഷ്ടങ്ങള്‍ക്ക് അവധി നല്‍കി ..
നഷ്ടങ്ങള്‍ക്ക് അക്കം കൂട്ടി ...
നമ്മെ കടന്നു പോകും ...

അവന്റെ വേര്‍പാട്‌ വലിയ ഒരു സംഭവം ആയീ ആര്‍ക്കും തോന്നില്ല....
എങ്കിലും എന്റെ കണ്ണുകള്‍ അറിയാതെ ആ ഓര്‍മയില്‍ നനഞ്ഞു...

പാതി മയക്കത്തിലും എന്റെ കാലൊച്ചക്കുവേണ്ടി
അവന്‍ കാത്തിരുന്നിട്ടുണ്ടാകും ..?

വീടിലേക്ക്‌ അംഗമായീ കൂട്ടിയ ആളെ
അവശതയുടെ അന്ത്യത്തിലും ആ കണ്ണുകള്‍ തിരഞ്ഞിട്ടുണ്ടാകും..?

കഴിഞ്ഞ അവധിക്കാലം തീര്‍ത്തു അവനോട് യാത്ര പറഞ്ഞു പോരുമ്പോള്‍......
സ്നേഹത്തോടെ യുള്ള അവന്റെ ആ നോട്ടം......
അടുത്ത തവണ നീ വരുമ്പോള്‍ ‍ എന്നെ കാണില്ല എന്നതായിരുന്നോ......?

കുട്ടപ്പന്റെ  വേര്‍പാട് ഓര്‍ത്തു വെക്കാന്‍
അവന്‍ തന്ന അനേകം നിമിഷങ്ങളിലേക്ക് എനെ കൊണ്ട് പോയീ  ....


അടുത്തേക്ക് വിളിക്കുമ്പോള്‍ അനുസരണക്കേടോടെ ഓടി മാറുന്ന അവന്‍ ....
അവനെ പിടിക്കാന്‍ പിറകെ ഓടുന്ന.....എന്നെ തോല്‍പ്പിച്ചു...
ഞാന്‍ ജയിച്ചു എന്ന  ഭാവത്തോടെ സ്വയം കൂട്ടിലേക്ക് കയറുന്ന..അവന്റെ
കുട്ടി കുറുമ്പ് ...

അങ്ങനെ അങ്ങനെ...ഒരുപാട് കുസൃതികള്‍....

ആവന്റെ നന്ദി നിറഞ്ഞ നോട്ടവും...
ഞാന്‍ ഓരോ വട്ടം യാത്ര ചൊല്ലി  ഇറങ്ങുമ്പോഴും എന്നെ യാത്ര ആക്കാന്‍
പടിവരെ ഉള്ള വരവും എന്തോ മറന്നത് പോലെ ഉള്ള അവന്റെ നില്‍പ്പും ആണ്
എന്റെ  മനസ്സില്‍ ...

November 17, 2011

അനുഭവക്കുറിപ്പുകള്‍ !!

" ഇവനൊന്നും മനസാക്ഷി ഇല്ലേ ".....ആരോ പിറ് പിരുക്കുന്നത് കേട്ട്.....ഒരു കയ്യില്‍ ബാഗുതാങ്ങി  മറു കൈ കൊണ്ട് പോക്കറ്റില്‍ നിന്നും ചില്ലറ എടുത്തു കൊടുക്കുന്നിതിനിടയില്‍ ......ഏന്തി വലിഞ്ഞു നോക്കി.....
പള്ളിക്കൂടം വിട്ട സമയമായതു കൊണ്ട് നല്ല തിരക്കായിരുന്നു .....അതിനിടയിലൂടെ കണ്ട്ക്ടര്‍ ഒഴുകി നീങ്ങി ....ശബ്ദം കേട്ട് വീണ്ടും വലിഞ്ഞു മുന്നോട്ടു നോക്കി......സ്ത്രീകളുടെ സീറ്റില്‍ ഒരു മാന്യന്‍ ഇരിക്കുന്നു.....കാര്യം പിടികിട്ടി....കൈക്കുഞ്ഞ് മായി വരെ നില്‍ക്കുന്ന സ്ത്രീകള്‍ .........

" ലേഡീസ് സീറ്റ് ഒന്ന് മാറി കൊടുക്കണം...." എന്ന ആരുടെയൊക്കെയോ അമര്‍ഷം പുരണ്ട വാക്കുകള്‍ ...!!

പക്ഷെ അയാള്‍ ശ്രദ്ധിച്ചില്ല.....ആ മാന്യനോട് മനസ്സില്‍ ദേഷ്യം തോന്നാതിരുന്നില്ല....കുറച്ചു ദൂരം പോയപ്പ്പോഴേക്കും ബസിലെ തിരക്ക് കുറഞ്ഞു......രണ്ടു സ്റ്റോപ്പ്‌ കൂടി കഴിഞ്ഞാല്‍ ഇറങ്ങാനുള്ള സ്ഥലമായി...

എന്നാലും സീറ്റ് കിട്ടിയപ്പോള്‍ ഇരുന്നു......അടുത്ത ദിവസതെ  പരീക്ഷ  കൂടി കഴിഞ്ഞുള്ള ഒഴിവു ദിനത്തിന്റെ കണക്കുകല്‍ കൂട്ടിക്കിഴിച്ചു ഞാന്‍ പുറത്തേക്കും നോക്കിയിരുന്നു.....അടുത്ത സ്റ്റോപ്പില്‍ ആളെ ഇറക്കി ബസ്‌ മുന്നോട്ടു നീങ്ങുമ്പോള്‍ ......

ആ കാഴ്ച...... പീടിക തിന്നയിലേക്ക് കൈ കുത്തി മുട്ടില്‍ ഇഴഞ്ഞു നീങ്ങുന്ന ഒരാള്‍.....

ഒന്ന് തിരിഞ്ഞു നോക്കി.....ആ മാന്യന്‍.....!!!...????

മുന്നില്‍  അയാളിരുന്ന സീറ്റിലേക്ക് കണ്ണുകള്‍ പാഞ്ഞു....അവിടം കാലിയായിരുന്നു ........!!!

November 15, 2011

അവള്‍ !!



പൂകൈതക്ക് കാറ്റു പിടിച്ചത് പോലെ ...
പെയ്തൊഴിയാത്ത മേഘം പോലെ ...

എന്തിനാകും അവള്‍ വന്നത്
ഏതോ ജന്മാന്തര ബന്ധം  പോലെ...

അകലത്തിരുന്നാലും അടുത്തുള്ളത് പോലെ..
അരുത് എന്ന വിലക്കില്‍ അമ്മയുടെ ഗന്ധം ..

വിളിയില്‍ നഷ്ട ബാല്യത്തിന്റെ
ഓര്‍മ്മപ്പെടുത്തല്‍....

ശ്വാസം കിട്ടാതെ പിടയുന്ന നിമിഷങ്ങളില്‍ '
തഴുകിയുണര്‍ത്താന്‍ കാറ്റിന്റെ കൈകല്‍ പേറുന്ന  
അവളുടെ  ഗന്ധം ...

നഷ്ടങ്ങളില്‍ നെടുവീര്‍ പ്പാകാന്‍  
നേട്ടങ്ങളില്‍ എന്നെ തളച്ചിടാന്‍ അവളെന്നെ
തേടിയിറങ്ങിയ  വഴിയിലും  എന്റെ മനസ്സിലും
 ഒരു പൂക്കാലത്തിന്റെ പൊ ന്നുഷസ്സു  ...
  ..

എന്നെ തിരയുന്ന അവളുടെ കണ്ണുകളില്‍
സ്നേഹത്തിന്റെ തിരയിളക്കം ...
എന്റെ കവിത ...സ്ത്രീ രൂപം
പൂണ്ട് എന്റെ മുന്നില്‍ ...
അവളെ ഞാന്‍ സ്വന്തമാക്കിയത് ..
ഒരു കാണാ ക്കനവിന്റെ    
തീരത്ത് വെച്ച് ...ഒരു സന്ധ്യ രാവിന്‍റെ
മാറില്‍ തലചായ്ച്ച   സായന്തനത്തില്‍.............