September 29, 2011

തേന്‍തുള്ളി

 
ഒര്മയുണ്ടാകുമോ..
ഒരു  നനുത്ത ജനുവരി മാസത്തില്‍....
തുള്ളി മഞ്ഞില്‍ മുഖം നോക്കാന്‍ സൂര്യ കിരണങ്ങള്‍
മത്സരിച്ച ആ ദിവസം ആദ്യമായി നമ്മള്‍ കണ്ടത് ...
കൂട്ട് കാരോടോത്തു പോകുമ്പോള്‍ ഇടം കണ്ണിട്ടു എന്നെ നോക്കിയത്..

പേരറിയാത്ത  ഏതോ  ഈണം മൂളി
നീ എന്റെ അടുത്ത് വന്നത് ...
എന്നെ തഴുകിയത്..കാതില്‍ കളിമൊഴി ചൊല്ലിയത്
എന്നെ സ്വന്തമാക്കി  നീ എവിടെക്കോ പോയ്‌ മറഞ്ഞത് ..

വീണ്ടും ആ ജനുവരി വന്നിരുന്നെങ്കില്‍ എന്നോര്‍ത്ത്
ഞാന്‍ കാത്തു നിന്നത്  ..
നിനക്ക്  വേണ്ടി  കരുതി വെച്ച തേന്‍ തുള്ളി........
നുകരാന്‍ എന്തെ നീ വന്നില്ല ..?
പൂവിന്റെ ആയുസ്സില്‍ വണ്ട്‌ 
തേന്‍ തേടി ഒരിക്കലെ വരൂ
എന്ന് ഞാന്‍ മറന്നു പോയീ..
വെറുതെ കാത്തിരുന്നു...
   
ഇന്ന് നീ അറിയാതെ എന്നെ കടന്നു പോയീ 
ആ സാമീപ്യം തേടി എന്റെ മനസ്സ് തുടിച്ചപ്പോഴും
നീ എന്റെ അടുത്ത് വന്നപോഴും......
നിന്നെ കാത്തിരുന്ന് നിറം നഷ്ടപ്പെട്ട മണം നഷ്ടപ്പെട്ട എന്നെ ..
നീ ചേര്‍ത്ത് പിടിച്ചപ്പോഴും ..........
ഞാന്‍ അറിഞ്ഞിരുന്നു.....


എന്നിലെ ശേഷിക്കുന്ന ഒരിറ്റു ജീവനില്‍
നിനക്ക് തരാന്‍ തേന്‍ തുള്ളി പോയിട്ട്
ഒരു തുള്ളി കണ്ണീരു പോലും ബാക്കിയില്ല എന്ന് ...
നിന്നോട് പറയാന്‍ കാത്തു  വെച്ചതെല്ലാം മറന്നു പോയ ആ നിമിഷം ..............
പെട്ടെന്നുള്ള ചാറ്റല്‍ മഴയില്‍
ഞെട്ടട്ട് ചെളിവെള്ളത്തിലേക്ക് വീണ 
ഈ  ജീവന്റെ തേങ്ങല്‍ നിന്നെ ഞാന്‍ എങ്ങനെ അറിയ്ക്കാന്‍ ...????
ഒന്ന് മാത്രം ....ഉള്ളു പിടയുമ്പോള്‍ ബാക്കി ആകുന്ന ഈ ആഗ്രഹത്തിന്
ഈ പൊഴിയുന്ന ഓരോ മഴ തുള്ളിയും സാക്ഷിയാകട്ടെ !!!
ഇനിയൊരു പുനര്‍ജ്ജന്മം ഉണ്ടെങ്കില്‍...........
ഞാനൊരു പൂവായി ജനിക്കാതിരിക്കട്ടെ .......
നീയൊരു ശലഭ മായും ............!!!



No comments:

Post a Comment

“ഇവിടെ വന്നു പോകുന്നു എങ്കില്‍
എന്റെ ബ്ലോഗില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു എന്ന്
അറിയാന്‍ ഒരു അഭിപ്രായം പറഞ്ഞു കൂടെ ..?