December 28, 2011

തിരിച്ചുപോക്ക്



ഈ തിരിച്ചു പോക്ക് നിന്റെ ഒര്മയിലെക്കാന്...
അമ്മയുടെ മുറ്റമടിയില്‍ നഷ്ടപ്പെടുന്നതിനു   മുന്‍പേ ..
പറ്റാവുന്നത്ര ഇലഞ്ഞിപൂക്കള്‍ പെറുക്കി നീ
പോടുന്നിഇല കുംബിളില്‍ ആക്കിയത് ..  

പൂക്കള്‍ തട്ടിക്കളയാന്‍ പുറേകെ വന്ന എന്നെ
കൊഞ്ഞനം കാട്ടി കുലുങ്ങി ചിരിച്ചത് ....

വാഴനാരില്‍ ഓരോ പൂവും ചേര്‍ത്ത് വെച്ചുണ്ടാക്കിയ..
ആ പൂമാല ....പിന്നിലൂടെ പതുങ്ങി വന്നു എന്റെ കഴുത്തിലിട്ടത്.....

ആരും കാണാതെ കുഞ്ഞി പശുവിനെ പാല് കുടിക്കാന്‍ കെട്ടഴിച്ചു വിട്ടത്...

നാമം ചൊല്ലുമ്പോള്‍ അറിയാതെ എന്നെ തേടുന്ന
 നിന്റെ കുസൃതി നിറഞ്ഞ കണ്ണുകള്‍ .......

തെക്കേ മുറിയില്‍ മുറുക്കാന്‍ ചെല്ലം തേടിയപ്പോയ
എന്റൊപ്പം കൂടിയ നിന്റെ കുസൃതിക്കു
മറുപടിയായീ   കവിളില്‍   എന്റെ മുറുക്കി ചുവന്ന ചുണ്ട് പതിഞ്ഞത് ....
അത് നിന്റെ നാണത്താല്‍ ചുവന്ന മുഖത്ത്
സ്നേഹ മുദ്ര ആയീ  തെളിഞ്ഞത്.........
"വേണ്ട  ട്ടോ" എന്ന് പറഞ്ഞു നീ ഓടിപോയ.ത്...

കുളക്കരയില്‍....ഞാന്‍ നിന്റെ മടിയില്‍ തല വെച്ച് കിടന്നപ്പോഴും.....
എന്റെ മുടിയില്‍ നിന്റെ വിരലുകള്‍ പരതിയപ്പോഴും....
ജന്മാന്തരങ്ങള്‍ ആയീ നീ എന്റെതാണ്....
എന്നല്ലാതെ വേര്‍പാടിന്റെ ഒരു നിമിഷം മനസ്സില്‍ തോന്നിയിരുന്നില്ല ....

ദേവ ദാരു പൂക്കുന്ന ആ തൊടിയില്‍
നിന്നെ നെഞ്ചില്‍ ചേര്‍ത്ത് സ്വയം മറന്നു അനേകവര്‍ഷം 
ഞാന്‍ നിന്നത് പോലെ......
തെന്മാവില്‍ നിന്ന് അടര്‍ത്തി മാറ്റിയ ആ
മുല്ലവള്ളിക്കു പുതു ജീവന്‍ നല്കാന്‍ ഞാന്‍ മറ്റൊരു തെന്മാവായീ 
തീര്‍ന്ന പോലെ ..
കാവിന്റെ കറുപ്പില്‍ കെടാതെ നിന്ന ....
ദീപനാളത്തില്‍ നിന്റെ കണ്ണുകള്‍ ...
മറ്റൊരു ദീപ നാളമായ് എന്റെ ...
അസ്തിത്വ  ത്തില്‍ എരിഞ്ഞ് എന്നെ ...
ഞാന്‍ അല്ലാതെ ആക്കിയത് പോലെ ...
കാറ്റില്‍ ഒഴുകിയെത്തുന്ന ചെമ്പക
പൂമണത്തില്‍  നീ ഒളിച്ചിരുപ്പാന്...
ഒരു കുപ്പിവലക്കിലുക്കതിന്റെ ....
നനഞ്ഞ  ഒരു പൂം ചേലയുടെ ...
മഷി പടര്ന്നെ കണ്ണുകളുടെ ....
നനുത്ത മഴയില്‍  പടര്‍ന്ന സിന്ദൂരത്തിന്റെ ഓര്മആയീ...

December 18, 2011

പുനര്‍ജനി


 

അവള്‍ പറയുന്നതില്‍ പകുതിയും
എനിക്ക് മനസ്സില്‍ ആകുന്നുണ്ടയിരുന്നില്ല ...

അന്ന് കല്പടവില്‍ കാത്തിരുന്ന എന്നെ തേടി 
വരാഞ്ഞിട്ടല്ലേ   എനിക്ക് പുനര്‍ജനിക്കേണ്ടി വന്നത് ..?

കുലുങ്ങിചിരിയുടെ മറ്റെതലക്കള്‍ ..ഒന്നും മനസ്സിലാകാതെ
ഒരു മൂളലില്‍ ഞാന്‍ ഒതുങ്ങും പോള്‍ ..

വീണ്ടും അവള്‍ ..
പകുതി ചാരിയ ആ വാതിലിനു മുകളില്‍
കണ്ട നിന്റെ ചിത്രത്തിന്റെ മങ്ങല്‍ എന്നെ വേദനിപ്പിക്കുന്നു
 
ആലോചനയുടെ അങ്ങേ തലക്കല്‍ ..ഉള്ളില്‍ അറിയാതെ
ഒരു കിളി ചിറകടിച്ചു ..ഇതെങ്ങനെ ..?

പാതി പറഞ്ഞും പരിഭവിച്ചും എന്റെ ദിവസങ്ങള്‍ക്കു
അറിയാതെ വന്ന നിരഭേതത്തിനു  ഞാന്‍..അറിഞ്ഞു കൊണ്ടൊരു
പേര്‍ ചൊല്ലി വിളിച്ചു "****"

അറിയാത്ത എന്നിലേക്ക്‌ വന്നു ചേര്‍ന്ന ആത്മാവിന്റെ
ആ അറ്റതിന് കൂട്ട് ചേര്‍ക്കാന്‍ 
എന്റെ തിരക്ക് പിടിച്ച ദിനങ്ങള്‍ അല്ലാതെ
മറ്റൊന്നും ഉണ്ടായിരുന്നില്ലല്ലോ ..? 

  




November 28, 2011

കുട്ടപ്പന്‍



മരണം ഒരു വിളിക്കാത്ത വിരുന്നകാരനെ പോലെ ആണ് ...
അത് ഇഷ്ടങ്ങള്‍ക്ക് അവധി നല്‍കി ..
നഷ്ടങ്ങള്‍ക്ക് അക്കം കൂട്ടി ...
നമ്മെ കടന്നു പോകും ...

അവന്റെ വേര്‍പാട്‌ വലിയ ഒരു സംഭവം ആയീ ആര്‍ക്കും തോന്നില്ല....
എങ്കിലും എന്റെ കണ്ണുകള്‍ അറിയാതെ ആ ഓര്‍മയില്‍ നനഞ്ഞു...

പാതി മയക്കത്തിലും എന്റെ കാലൊച്ചക്കുവേണ്ടി
അവന്‍ കാത്തിരുന്നിട്ടുണ്ടാകും ..?

വീടിലേക്ക്‌ അംഗമായീ കൂട്ടിയ ആളെ
അവശതയുടെ അന്ത്യത്തിലും ആ കണ്ണുകള്‍ തിരഞ്ഞിട്ടുണ്ടാകും..?

കഴിഞ്ഞ അവധിക്കാലം തീര്‍ത്തു അവനോട് യാത്ര പറഞ്ഞു പോരുമ്പോള്‍......
സ്നേഹത്തോടെ യുള്ള അവന്റെ ആ നോട്ടം......
അടുത്ത തവണ നീ വരുമ്പോള്‍ ‍ എന്നെ കാണില്ല എന്നതായിരുന്നോ......?

കുട്ടപ്പന്റെ  വേര്‍പാട് ഓര്‍ത്തു വെക്കാന്‍
അവന്‍ തന്ന അനേകം നിമിഷങ്ങളിലേക്ക് എനെ കൊണ്ട് പോയീ  ....


അടുത്തേക്ക് വിളിക്കുമ്പോള്‍ അനുസരണക്കേടോടെ ഓടി മാറുന്ന അവന്‍ ....
അവനെ പിടിക്കാന്‍ പിറകെ ഓടുന്ന.....എന്നെ തോല്‍പ്പിച്ചു...
ഞാന്‍ ജയിച്ചു എന്ന  ഭാവത്തോടെ സ്വയം കൂട്ടിലേക്ക് കയറുന്ന..അവന്റെ
കുട്ടി കുറുമ്പ് ...

അങ്ങനെ അങ്ങനെ...ഒരുപാട് കുസൃതികള്‍....

ആവന്റെ നന്ദി നിറഞ്ഞ നോട്ടവും...
ഞാന്‍ ഓരോ വട്ടം യാത്ര ചൊല്ലി  ഇറങ്ങുമ്പോഴും എന്നെ യാത്ര ആക്കാന്‍
പടിവരെ ഉള്ള വരവും എന്തോ മറന്നത് പോലെ ഉള്ള അവന്റെ നില്‍പ്പും ആണ്
എന്റെ  മനസ്സില്‍ ...

November 17, 2011

അനുഭവക്കുറിപ്പുകള്‍ !!

" ഇവനൊന്നും മനസാക്ഷി ഇല്ലേ ".....ആരോ പിറ് പിരുക്കുന്നത് കേട്ട്.....ഒരു കയ്യില്‍ ബാഗുതാങ്ങി  മറു കൈ കൊണ്ട് പോക്കറ്റില്‍ നിന്നും ചില്ലറ എടുത്തു കൊടുക്കുന്നിതിനിടയില്‍ ......ഏന്തി വലിഞ്ഞു നോക്കി.....
പള്ളിക്കൂടം വിട്ട സമയമായതു കൊണ്ട് നല്ല തിരക്കായിരുന്നു .....അതിനിടയിലൂടെ കണ്ട്ക്ടര്‍ ഒഴുകി നീങ്ങി ....ശബ്ദം കേട്ട് വീണ്ടും വലിഞ്ഞു മുന്നോട്ടു നോക്കി......സ്ത്രീകളുടെ സീറ്റില്‍ ഒരു മാന്യന്‍ ഇരിക്കുന്നു.....കാര്യം പിടികിട്ടി....കൈക്കുഞ്ഞ് മായി വരെ നില്‍ക്കുന്ന സ്ത്രീകള്‍ .........

" ലേഡീസ് സീറ്റ് ഒന്ന് മാറി കൊടുക്കണം...." എന്ന ആരുടെയൊക്കെയോ അമര്‍ഷം പുരണ്ട വാക്കുകള്‍ ...!!

പക്ഷെ അയാള്‍ ശ്രദ്ധിച്ചില്ല.....ആ മാന്യനോട് മനസ്സില്‍ ദേഷ്യം തോന്നാതിരുന്നില്ല....കുറച്ചു ദൂരം പോയപ്പ്പോഴേക്കും ബസിലെ തിരക്ക് കുറഞ്ഞു......രണ്ടു സ്റ്റോപ്പ്‌ കൂടി കഴിഞ്ഞാല്‍ ഇറങ്ങാനുള്ള സ്ഥലമായി...

എന്നാലും സീറ്റ് കിട്ടിയപ്പോള്‍ ഇരുന്നു......അടുത്ത ദിവസതെ  പരീക്ഷ  കൂടി കഴിഞ്ഞുള്ള ഒഴിവു ദിനത്തിന്റെ കണക്കുകല്‍ കൂട്ടിക്കിഴിച്ചു ഞാന്‍ പുറത്തേക്കും നോക്കിയിരുന്നു.....അടുത്ത സ്റ്റോപ്പില്‍ ആളെ ഇറക്കി ബസ്‌ മുന്നോട്ടു നീങ്ങുമ്പോള്‍ ......

ആ കാഴ്ച...... പീടിക തിന്നയിലേക്ക് കൈ കുത്തി മുട്ടില്‍ ഇഴഞ്ഞു നീങ്ങുന്ന ഒരാള്‍.....

ഒന്ന് തിരിഞ്ഞു നോക്കി.....ആ മാന്യന്‍.....!!!...????

മുന്നില്‍  അയാളിരുന്ന സീറ്റിലേക്ക് കണ്ണുകള്‍ പാഞ്ഞു....അവിടം കാലിയായിരുന്നു ........!!!

November 15, 2011

അവള്‍ !!



പൂകൈതക്ക് കാറ്റു പിടിച്ചത് പോലെ ...
പെയ്തൊഴിയാത്ത മേഘം പോലെ ...

എന്തിനാകും അവള്‍ വന്നത്
ഏതോ ജന്മാന്തര ബന്ധം  പോലെ...

അകലത്തിരുന്നാലും അടുത്തുള്ളത് പോലെ..
അരുത് എന്ന വിലക്കില്‍ അമ്മയുടെ ഗന്ധം ..

വിളിയില്‍ നഷ്ട ബാല്യത്തിന്റെ
ഓര്‍മ്മപ്പെടുത്തല്‍....

ശ്വാസം കിട്ടാതെ പിടയുന്ന നിമിഷങ്ങളില്‍ '
തഴുകിയുണര്‍ത്താന്‍ കാറ്റിന്റെ കൈകല്‍ പേറുന്ന  
അവളുടെ  ഗന്ധം ...

നഷ്ടങ്ങളില്‍ നെടുവീര്‍ പ്പാകാന്‍  
നേട്ടങ്ങളില്‍ എന്നെ തളച്ചിടാന്‍ അവളെന്നെ
തേടിയിറങ്ങിയ  വഴിയിലും  എന്റെ മനസ്സിലും
 ഒരു പൂക്കാലത്തിന്റെ പൊ ന്നുഷസ്സു  ...
  ..

എന്നെ തിരയുന്ന അവളുടെ കണ്ണുകളില്‍
സ്നേഹത്തിന്റെ തിരയിളക്കം ...
എന്റെ കവിത ...സ്ത്രീ രൂപം
പൂണ്ട് എന്റെ മുന്നില്‍ ...
അവളെ ഞാന്‍ സ്വന്തമാക്കിയത് ..
ഒരു കാണാ ക്കനവിന്റെ    
തീരത്ത് വെച്ച് ...ഒരു സന്ധ്യ രാവിന്‍റെ
മാറില്‍ തലചായ്ച്ച   സായന്തനത്തില്‍.............

October 17, 2011

ഊഹിക്കാമോ ..?



എന്റെ ഫോണിലേക്ക് തെറ്റിയെത്തിയ ഒരു വിളി ആയിരുന്നു

ആ സൌഹൃദത്തിന്റെ തുടക്കം

പേരറിയാത്ത ഒരു ആകര്‍ഷണം ആ സബ്ദ ത്തിന്റെ  ഉടമയോട് തോന്നിയപ്പോള്‍..ആ വിളിക്കായീ
കാത്തിരിക്കുക ഒരു പതിവായീ മാറി..

പറഞ്ഞും പറയാതെയും
അറിഞ്ഞും അറിയാതെയും ഞങ്ങള്‍
സുഹൃത്തുക്കള്‍ ആയീ  മാറി
അപൂര്‍വമായ ആ പേരിനും ആ സംസാരത്തിനും ഇടയില്‍ എന്റെ പകലുകള്‍ രാവുകള്‍ക്ക്‌
വഴി മാറി .....
 ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍
വീട്ടുകാര്‍ നിര്‍ബന്ധം കാട്ടിയപ്പോള്‍ ആദ്യം എത്തിയ ഓര്മ അവളെ കുറിച്ചായിരുന്നു

ഇതൊരു സൗഹൃദമോ..?

അതോ പ്രണയമോ  ..?

ഉത്തരം കിട്ടാത്ത ചോദ്യതിനോടുവില്‍ അവളെ ഒന്ന് കാണാന്‍ തീരുമാനിച്ചു..അഭിപ്രായം ചോദിച്ചപ്പോള്‍
അവിടെയും പൂര്‍ണ  സമ്മതം ..

അങ്ങനെ എന്റെ ഫോണിലെ അപൂര്‍വ
സബ്ദതിന്റെ    ഉടമയെ ഞാന്‍ കണ്ടു ....

ബാക്കി ....?

എന്തായിരിക്കും ....?

ഉത്തരം ഊഹിച്ചെടുക്കുക .......

''-I-''

September 29, 2011

തേന്‍തുള്ളി

 
ഒര്മയുണ്ടാകുമോ..
ഒരു  നനുത്ത ജനുവരി മാസത്തില്‍....
തുള്ളി മഞ്ഞില്‍ മുഖം നോക്കാന്‍ സൂര്യ കിരണങ്ങള്‍
മത്സരിച്ച ആ ദിവസം ആദ്യമായി നമ്മള്‍ കണ്ടത് ...
കൂട്ട് കാരോടോത്തു പോകുമ്പോള്‍ ഇടം കണ്ണിട്ടു എന്നെ നോക്കിയത്..

പേരറിയാത്ത  ഏതോ  ഈണം മൂളി
നീ എന്റെ അടുത്ത് വന്നത് ...
എന്നെ തഴുകിയത്..കാതില്‍ കളിമൊഴി ചൊല്ലിയത്
എന്നെ സ്വന്തമാക്കി  നീ എവിടെക്കോ പോയ്‌ മറഞ്ഞത് ..

വീണ്ടും ആ ജനുവരി വന്നിരുന്നെങ്കില്‍ എന്നോര്‍ത്ത്
ഞാന്‍ കാത്തു നിന്നത്  ..
നിനക്ക്  വേണ്ടി  കരുതി വെച്ച തേന്‍ തുള്ളി........
നുകരാന്‍ എന്തെ നീ വന്നില്ല ..?
പൂവിന്റെ ആയുസ്സില്‍ വണ്ട്‌ 
തേന്‍ തേടി ഒരിക്കലെ വരൂ
എന്ന് ഞാന്‍ മറന്നു പോയീ..
വെറുതെ കാത്തിരുന്നു...
   
ഇന്ന് നീ അറിയാതെ എന്നെ കടന്നു പോയീ 
ആ സാമീപ്യം തേടി എന്റെ മനസ്സ് തുടിച്ചപ്പോഴും
നീ എന്റെ അടുത്ത് വന്നപോഴും......
നിന്നെ കാത്തിരുന്ന് നിറം നഷ്ടപ്പെട്ട മണം നഷ്ടപ്പെട്ട എന്നെ ..
നീ ചേര്‍ത്ത് പിടിച്ചപ്പോഴും ..........
ഞാന്‍ അറിഞ്ഞിരുന്നു.....


എന്നിലെ ശേഷിക്കുന്ന ഒരിറ്റു ജീവനില്‍
നിനക്ക് തരാന്‍ തേന്‍ തുള്ളി പോയിട്ട്
ഒരു തുള്ളി കണ്ണീരു പോലും ബാക്കിയില്ല എന്ന് ...
നിന്നോട് പറയാന്‍ കാത്തു  വെച്ചതെല്ലാം മറന്നു പോയ ആ നിമിഷം ..............
പെട്ടെന്നുള്ള ചാറ്റല്‍ മഴയില്‍
ഞെട്ടട്ട് ചെളിവെള്ളത്തിലേക്ക് വീണ 
ഈ  ജീവന്റെ തേങ്ങല്‍ നിന്നെ ഞാന്‍ എങ്ങനെ അറിയ്ക്കാന്‍ ...????
ഒന്ന് മാത്രം ....ഉള്ളു പിടയുമ്പോള്‍ ബാക്കി ആകുന്ന ഈ ആഗ്രഹത്തിന്
ഈ പൊഴിയുന്ന ഓരോ മഴ തുള്ളിയും സാക്ഷിയാകട്ടെ !!!
ഇനിയൊരു പുനര്‍ജ്ജന്മം ഉണ്ടെങ്കില്‍...........
ഞാനൊരു പൂവായി ജനിക്കാതിരിക്കട്ടെ .......
നീയൊരു ശലഭ മായും ............!!!



September 28, 2011

പ്രവാസിയുടെ ഓണം

ഓണപ്പാട്ടിന്റെ ഈണം അലയടിക്കാത്ത ഒരു നാട്ടില്‍

ഏതോ ഓണം കേറാമൂലയില്‍ ...

ഒരു സൗഹൃദത്തിന്റെ രുചി ചാലിച്ച്‌...

ഒന്നോ രണ്ടോ പ്രാവശ്യം ഒഴിഞ്ഞ ഗ്ലാസ്സുകളുടെ

കൂടി മുട്ടല്‍ കൈകൊട്ടികളി  ആക്കി മാവേലി

തമ്പുരാനെ യാത്രയാക്കി ....


കൈതപൂക്കുന്ന ഇടവഴിയും  തുമ്പയും മുക്കുറ്റിയും
തേന്മാവും കാവും കുളവും പച്ച വിരിച്ച വയലും
പന്തടിക്കാന്‍ ഒന്നിച്ചു  കൂടിയിരുന്ന
ആ വലിയ മൈതാനവും ......എല്ലാം മനസില്‍ .......
ആ  സന്തോഷത്തില്‍.....
പഴയ ആ ഓണത്തിന്റെ ഓര്‍മ്മകള്‍ നല്‍കുന്ന സുഖത്തില്‍
ഒരു ഉറക്കം കൂടി ആയപ്പോള്‍ പ്രവാസിയുടെ
ഓണം പൂര്‍ ത്തി യായീ ......



September 13, 2011

മണല്‍ക്കാറ്റു..



ഋതുഭേദങ്ങളുടെ തണുത്ത ഈ ഇടനാഴിയില്‍ നില്‍ക്കെ
നിന്‍റെ സ്വപ്നങ്ങള്‍ക്കുമേല്‍ വയ്ക്കുവാന്‍.......

നിന്നെക്കുറിച്ച് എന്നിലുണ്ടായിരുന്ന...
തീനിറമുള്ള ഓര്‍മ്മകള്‍ പോലും..
മണല്‍ക്കാറ്റിന്‍റെ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞ സൂര്യനെപ്പോലെ
അവ്യക്തമായിതീര്‍ന്നിരിക്കുന്നു .

മരുഭൂമിയുടെ വിജനതയില്‍ ഞാന്‍ നിന്‍റെ പ്രണയ മുഖം തിരയവേ..
ഞാനറിയാതെ എനിയ്ക്കു ചുറ്റും പെയ്ത വേനല്‍ മഴയില്‍ നിന്ന്,
ഈ മണല്‍ സമുദ്രം; ഓര്‍മകളുടെ ഗര്‍ഭം ധരിക്കുകയും പെയ്തോഴിയുകയും
എനിയ്ക്കു ചുറ്റും മൗനമായി സ്വയം അവശേഷിക്കുകയും ചെയ്യുന്നു ..

ഞാന്‍  മഴയ്ക്കായി വീണ്ടും കാത്തിരുന്നു ..........
നിലാവില്ലാത്ത ഈ  രാത്രിയില്‍ .......
ഹൃദയത്തില്‍ നിനക്കായി കൊളുത്തി വെച്ച
ഇത്തിരി നെയ്ത്തിരി വെട്ടം അണയാതെ ...
ഞാന്‍ നീ എന്ന മഴയ്ക്കായി വീണ്ടും കാത്തു ഇരിക്കുകയാണ് .... 

June 3, 2011

ആ മഴയില്‍ !!!




ഇന്നെലെ ഞാന്‍ കുറച്ചു നേരം ഇരുന്നു ആലോചിച്ചു ഏതാണ് മനസ്സില്‍ നിന്നും മായാത്ത മഴയുടെ മുഖം? .......സുഖമുള്ള നൊമ്പരം എന്ന് മഴയെ കുറിച്ചു കവികള്‍ പറഞ്ഞിട്ടുണ്ട്......എന്തായാലും നൊമ്പരങ്ങള്‍ അടറന്നു വീഴാന്‍ വെമ്പി നില്ക്കുന്ന ഈ മനസ്സില്‍ മഴയെങ്കിലും അല്പം സുഖമുള്ള ഒരു ഓര്‍മയായി തീരട്ടെ .............



കുന്നിന്റെ മുകളിലേക്ക് ,പൂത്തു നില്ക്കുന്ന മേയ്ഫ്ലോവാര്‍ മരങ്ങള്‍ നിവര്‍ത്തിയ റോഡിലൂടെ ആദ്യമായി പതുക്കെ കയറിപോകുമ്പോള്‍ ഒരിക്കലും ഒരു തിരിച്ചിറക്കം മനസ്സില്‍ കടന്നു വന്നിരുന്നില്ല ........ അന്നും മഴപെയ്തിരുന്നു.........അനുസരണയില്ലാത്ത വികൃതി കുട്ടിയെപ്പോലെ അന്നാ മഴ യും കാറ്റും എന്റെ കുടയ്ക്ക് വേണ്ടി ചിനുങ്ങികൊണ്ടിരുന്നു ......

കുന്നിന്‍ മുകളിലെ മഴ പ്രണയിനി കള്‍ക്ക് മാത്രം വേണ്ടി ആരോ സമര്‍പ്പിക്കുന്നതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌ ..........കെമിസ്ട്രി ലാബിന്റെ പൊട്ടിയ ജനല്‍ പാളികളിലൂടെ അകത്തേക്ക് കയറാന്‍ വെന്പുന്ന ആ മഴയ്ക്ക് ഒരു കൌമാര കാരന്റെ മനസ്സു ശരിക്കും അറിയമായിരുന്നിരിക്കണം........കാന്റീനിലെ ദിവാകരേട്ടന്‍ നന്നായി പാടുമായിരുന്നു.....നേര്ത്ത ചാറ്റല്‍ മഴക്കിടെ ദിവാകരേട്ടന്റെ ശബ്ദം ലൈബ്രറിയിലെ വടക്കേമൂലയിലെ ചാരുബെഞ്ച്ജിലേക്ക് ഒഴുകി എത്തിയിരുന്നു........ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ ഒന്നിലയിരിക്കണം ഞാന്‍ അപ്പോള്‍......അന്ന് കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ പൊഴിഞ്ഞു വീണിരുന്ന ആ‍ മഴത്തുള്ളികള്‍ ആണോ എന്നെ ഇപ്പോള്‍ ഈ ഊഷര ഭൂമിയില്‍ നിന്നും ആ‍ കുന്നിന്‍ മുകളിലേക്ക് വലിച്ചുകൊണ്ടപോകുന്നത്?.......അറിയില്ല...പക്ഷെ......ശീതീകരിച്ച ഈ മുറിക്കുള്ളില്‍ എന്റെ മനസ്സില്‍ ഇപ്പോള്‍ ആ‍ കുന്നിന്‍ ചെരിവും അവിടത്തെ ഉറവവറ്റാത്ത സൌഹൃദങ്ങള്‍ ഉം മാത്രമെ ഉള്ളൂ.............എന്റെ മനസ്സിലെ നൊമ്പരത്തിന്റെ മഴ ഈ കുന്നിന്ചെരിവിലെ റോഡിലാണ് പൊഴിഞ്ഞു വീഴുന്നത്.........മാര്‍ച്ച്‌ മാസത്തിന്റെ അവസാന നാളുകളിലെപ്പോഴോ കൂട്ടം തെറ്റി വന്ന ആ‍ മഴ...... ഒരു പക്ഷെ ആ‍ മഴയ്ക്ക്‌ അറിയമായി ഇരുന്നിരിക്കും ഞങ്ങളുടെ കണ്ണുകളില്‍ അപ്പോള്‍ യാത്രാമൊഴിയുടെ നേര്ത്ത തുള്ളികള്‍ ഊറി കൂടുകയായിരുന്നു എന്ന് ...........അന്ന് നിറഞ്ഞ കണ്ണുകളോടെ ആ‍ കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍ വരണ്ട മണ്ണിലേക്ക് പെയ്തിറങ്ങിയ ആ‍ വേനല്‍ മഴയുടെ ഗന്ധം ഒരിക്കലും.......ഒരിക്കലും......മനസ്സില്‍ നിന്നും മായ്ച്ചുകളയാന്‍ കഴിയില്ല .........അന്ന് പതിയെ പതിയെ ആ‍ കുന്നിറങ്ങുമ്പോള്‍ പിറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത്......ദൂരെ ....ദൂരെ...ചക്രവാളത്തിനു അടുത്ത് എന്നോണം വിദൂരതയിലേക്ക് മിഴികള്‍ പാകി നില്ക്കുന്ന ആ‍ ആല്‍മരം മാത്രമായിരുന്നു.....എന്തോ എന്റെ കണ്ണുകള്‍ ഇപ്പോള്‍ പതിയെ നിറയുന്നത് .... അതും ഞാന്‍ അറിയുന്നു.....


April 11, 2011

ഒരു സൂര്യകാന്തിയുടെ ഓര്‍മ...


ഉറക്കത്തിന്ടെ അവസനയാമത്തില്‍
എവിടെനിന്നോ അവള്‍ എത്തി ...

മുഖം ഇല്ലാത്ത ..അല്ലെങ്കില്‍ കണ്ടുമറന്ന
അനേകം മുഖങ്ങളില്‍ എനിക്ക്‌ വേണ്ടി
മാത്രം ദൈവം കണ്ടുവെച്ച ആ മുഖം
ഓര്‍മയില്‍ ...

ചുവന്ന കിടക്കവരിയില്‍ ചുളിവുകള്‍ തീര്‍ത്തു
ഞാന്‍ ...അരികിലിരുന്നപ്പോള്‍

കൈക്കുമ്പിളിലെ സൂര്യകാന്തി പൂവ്‌  പോലെ 
ആ മുഖം വിടര്‍ന്നു ..
ഉപേക്ഷിക്കനാകത്ത ആ ഓര്‍മയില്‍
എന്റെ മനസ്സ്‌ കുടുങ്ങി കിടക്കുന്നു...

മറക്കനാകാത്ത ആ സ്വപ്നത്തില്‍ എത്തിയ നിന്നെ തേടി ഞാന്‍
നിനക്ക് വേണ്ടി...